വിവാഹത്തിനായി 30 സഹോദരങ്ങള്‍ ഒന്നിച്ചു; കിങ്ങിണിക്ക് മാംഗല്യം, വഴിമാറിയത് സഹോദരന്‍ ഇല്ലെന്ന സങ്കടം, നന്മയ്ക്ക് കൈയ്യടി

കിങ്ങിണിക്ക് പാലയ്ക്കല്‍ അവഞ്ചി കിഴക്കതില്‍ രാജേഷ് മിന്നു ചാര്‍ത്തി.

കൊല്ലം: ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്നവളാണ് പന്മന വടുതല എരുവിച്ചേഴത്ത് കിഴക്കതില്‍ കിങ്ങിണി. അവളെ അലട്ടിയതും വേദനിപ്പിച്ചതും സഹോദരന്‍ ഇല്ലാത്ത സങ്കടമാണ്. ഇന്ന് അവള്‍ക്ക് 30ഓളം സഹോദരന്മാര്‍ ഉണ്ട്. സ്വപ്‌ന മാംഗല്യവും നടത്തി കൊടുത്തിരിക്കുകയാണ് ഇവര്‍. കിങ്ങിണിക്ക് പാലയ്ക്കല്‍ അവഞ്ചി കിഴക്കതില്‍ രാജേഷ് മിന്നു ചാര്‍ത്തി.

30 സുഹൃത്തുക്കളുടെ കൂട്ടായ്മയായ വട്ടത്തറ തേര്‍ട്ടി ബ്രദേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു കിങ്ങിണിയെ രാജേഷിന്റെ കൈകളില്‍ പിടിച്ച് ഏല്‍പ്പിച്ചത്. അഞ്ച് പവന്റെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടത്തിയത്. ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി.

ജനപ്രതിനിധികളും നാട്ടുകാരുമടക്കം വന്‍ ജനാവലി തന്നെ ഉണ്ടായിരുന്നു കല്യാണത്തിന്. വധുവിനുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം എന്‍കെ പ്രേമചന്ദ്രന്‍ ഇവരുടെ വീട്ടിലെത്തിയാണ് കൈമാറിയത്. ക്ലബ്, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

Exit mobile version