ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ പേടി തോന്നുന്നു; യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷമാണ്. സംഭവത്തെത്തുടര്‍ന്ന് നിരവധി പ്രമുഖരാണ് പ്രതികരണം അറിയിച്ചത്. യുണിവേഴ്‌സിറ്റി കോളേജിലെ മുന്‍ ചെയര്‍മാനും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ സംഭവങ്ങളെക്കുറിച്ച് അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരേ കക്ഷിയില്‍ തമ്മിലുള്ളവര്‍ പരസ്പരം പോരടിക്കുന്നത് കാണുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് പേടി തോന്നുന്നെന്നും എസ്എഫ്‌ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നത് കൊണ്ട് പാര്‍ട്ടി പറയുന്നതൊക്കെ കേള്‍ക്കണോ,തിരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. വിദ്യാഭ്യാസ പാര്‍ട്ടികള്‍ തമ്മില്‍ വിദ്യാര്‍ത്ഥി ഐക്യമുള്ള സമയത്താണ് പഠിച്ചതെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

സ്വബോധമുള്ള ഒരാള്‍ക്ക് സഹപാഠിയുടെ നെഞ്ചില്‍ കുത്താന്‍ കഴിയുന്നതെങ്ങനെയെന്നും ബാലചന്ദ്രന്‍ ചോദിക്കുന്നു. ഇവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ? സ്പര്‍ദ്ധയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥി ഐക്യത്തോടെ പെരുമാറിയ കാലത്തായിരുന്നു താന്‍ പഠിച്ചതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Exit mobile version