കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

കൊച്ചി: യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫര്‍ എയര്‍ ഏഷ്യയില്‍. വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് കമ്പനി. ഇനി കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യയില്‍ കുറഞ്ഞ നിരക്കില്‍ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും യാത്ര പോവാം.

ജൂലൈ 15 മുതല്‍ 21 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ നിരക്ക് ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 22 മുതല്‍ 2020 ഫെബ്രുവരി 29 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. നിലവില്‍ എയര്‍ ഏഷ്യ സര്‍വീസ് രാജ്യത്തെ 19 സ്ഥലങ്ങളിലേക്കാണ്. കമ്പനിക്ക് 21 വിമാനങ്ങളാണ് ഉള്ളത്.

Exit mobile version