വേണ്ടത്ര മഴ ലഭിച്ചില്ല; പ്രതിസന്ധിയിലായത് അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി കര്‍ഷകര്‍

കോട്ടയം: കാലവര്‍ഷം എത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായത് അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി കര്‍ഷകരാണ്. മഴ കുറവായതിനാല്‍ മണ്ണിലുള്ള ഉപ്പിന്റെ അംശം പോയിട്ടില്ല. ഇതിനാല്‍ കൃഷി ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.

വിത്ത് വിതയ്ക്കാന്‍ വൈകിയാല്‍ പുഞ്ചക്കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ പ്രതീക്ഷിച്ച് ഒന്നരമാസം മുന്‍പാണ് കുമരകം തെക്കേ മൂലപ്പാടത്ത് കൃഷിക്കുള്ള വിത്ത് വിതച്ചത്. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ പല സ്ഥലങ്ങളിലായി വിത്തും മുളച്ചില്ല.

ഒന്നര മാസം മുമ്പാണ് വലിയ കൃഷിക്ക് അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ ഒരുക്കങ്ങള്‍ നടത്തിയത്.
പാടം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. എന്നാല്‍ ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന്
കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ ചെയ്യുന്ന വലിയ കൃഷിക്ക് ശേഷമാണ് സാധാരണ പുഞ്ചകൃഷി ഇറക്കാര്‍. എന്നാല്‍ മഴ ലഭിച്ചില്ലെങ്കില്‍ വലിയ കൃഷി ഇറക്കാനുള്ള സാധ്യത കുറവാണ്.

Exit mobile version