ജ്വല്ലറി ഉടമയെ ആക്രമിച്ച് മോഷ്ടിച്ച സംഭവം; പ്രതികള്‍ പിടിയില്‍

കണ്ണൂര്‍: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.
മോഷ്ടിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണ്ണവും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഈ മാസം ആറിനായിരുന്നു കണ്ണൂര്‍ തലശ്ശേരിയിലെ ജ്വല്ലറിയില്‍ നിന്ന് ഉടമയെ ആക്രമിച്ച ശേഷം പ്രതികള്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ തലശ്ശേരിയിലെ ജ്വല്ലറി ഉടമ ശ്രീകാന്ത് കദംനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശി സോനു, തൊക്കിലങ്ങാടി സ്വദേശി വികെ രഞ്ജിത്,പൂക്കോട് സ്വദേശി ടി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version