ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അഴുക്കുചാലും കുളിമുറിയും വൃത്തിയാക്കിച്ചു; പരാതിയുമായി രക്ഷിതാക്കള്‍

ആദിവാസി പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. പരാതിയുമായെത്തിയ രക്ഷിതാക്കളോട് ഹോസ്റ്റല്‍ അധികൃതര്‍ മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്

അഗളി: പാലക്കാട് അഗളി ട്രൈബല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നതായി ആരോപണം. ജോലി ചെയ്യാത്ത കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ധിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയില്‍ പൂട്ടിയിട്ടതായും ആരോപണമുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ പരാതി ഹോസ്റ്റല്‍ അധികൃതര്‍ നിഷേധിച്ചു. അനുസരണക്കേട് കാണിച്ച കുട്ടികളെ ശാസിക്കുകമാത്രമാണ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആദിവാസി പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. പരാതിയുമായെത്തിയ രക്ഷിതാക്കളോട് ഹോസ്റ്റല്‍ അധികൃതര്‍ മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്നാണ് കുട്ടികളെ ഉപദ്രവിക്കുന്ന വാര്‍ഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊജക്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

Exit mobile version