കോട്ടയം: കളിത്തുടങ്ങിയാല് പിന്നെ ക്രിക്കറ്റ് പ്രേമികളെല്ലാം തിരക്കിലായിരിക്കും. പല ആളുകളും ക്രിക്കറ്റും ഫുട്ബോളുമെല്ലാം ഒരു വിനോദമായി എടുത്തിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകരില്‍ കൂടുതലും ചെറുപ്രായക്കാരാണ്. എന്നാല്‍ കോട്ടയം രാമാപുരം എഴുപത്തിയൊമ്പതുകാരിയായ സാവിത്രി അന്തര്‍ജനം ഇപ്പോഴും ക്രിക്കറ്റിന്റെ കടുത്ത ആരാധികയാണ്.
കളിതുടങ്ങിയാല്‍ പിന്നെ സാവിത്രിയമ്മക്ക് മറ്റു പരിപാടികള്‍ ഒന്നുമില്ല. 83ല്‍ കബില്‍ ദേവന്റേയും സംഘത്തിന്റെയും ലോകകപ്പ് നേട്ടം, പാകിസ്താനെതിരെ അനില്‍ കുബ്ലൈയുടെ
10 വിക്കറ്റ് നേട്ടം, തുടങ്ങിയ കളികളെല്ലാം സാവിത്രിയമ്മ ഗൂഗിളിന് മുന്‍പേ പറഞ്ഞു തരും. ഇന്ത്യ മാത്രമല്ല എല്ലാ ടീമിന്റെ കളിയും സാവിത്രിയമ്മ ഇരുന്ന് കാണും. ക്രിക്കറ്റ് കൂടാതെ ഫുട്ബോളും ഈ മുത്തശ്ശിയുടെ ഇഷ്ടകളിയാണ്. കളികാണാന്‍ കരണ്ട് ഇല്ലെങ്കില്‍ രാവിലെ പത്രം നോക്കിയും ജയവും വിജയവും അറിയും. പറ്റുമെങ്കില്‍ ഇന്ത്യയുടെ ഒരു മത്സരം നേരില്‍ കാണണം എന്നതാണ് ഈ മുത്തശ്ശിയുടെ ആഗ്രഹം.