തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ഷൂവും സോക്സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു.
നനഞ്ഞ ഷൂവും സോക്സും വിദ്യാര്‍ത്ഥികള്‍ ധരിക്കുന്നത് കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.