ആരോഗ്യ സുരക്ഷ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിയില്ല; മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കാരുണ്യ പദ്ധതി നീട്ടില്ലെന്ന് ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് വ്യക്തമാക്കി.
ആരോഗ്യ സുരക്ഷ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് മാസം മുന്‍മ്പാണ് രണ്ട് പദ്ധതികളും ആരംഭിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ഒരു പ്രയോജനവും ഇല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി നിര്‍ത്തിയത്. അതേസമയം പദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് ചികിത്സാ ചിലവ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 30 ആണ് കാരുണ്യ സൗജന്യ ചികിത്സ പദ്ധതി അവസാനിപ്പിച്ചത്. പദ്ധതി നിര്‍ത്തിയതോടെ ഗുരുതരരോഗമുള്ളവരില്‍ പലരും ദുരിതത്തിലായിരിക്കുകയാണ്. നിരവധി പേര്‍ക്ക് ചികിത്സ സഹായം ലഭിക്കുന്നില്ല എന്ന പരാതികള്‍ വ്യാപികമായി ഉയര്‍ന്നിരുന്നു.

കാരുണ്യ ബെനവലന്റ് ഫണ്ട് നിര്‍ത്തലാക്കിയ ശേഷം തുടങ്ങിയ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം സൗജന്യ ചികിത്സ ലഭിക്കുക കിടത്തി ചികിത്സക്ക് മാത്രമാണ് എന്നതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.

അതേസമയം കാരുണ്യ പദ്ധതി തുടരണമെന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം വ്യാപകമായ ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാരുണ്യ പദ്ധതി തുടങ്ങാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയത്.

Exit mobile version