ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് കാല്‍നൂറ്റാണ്ട്

ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ബഷീര്‍ ഒരു ജനകീയനായ എഴുത്തുകാരനായിരുന്നു

മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 25 വയസ്സ്. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ബഷീര്‍ ഒരു ജനകീയനായ എഴുത്തുകാരനായിരുന്നു.

മലയാളി വായനക്കാരെ ഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും സങ്കടത്തിലാഴ്ത്തുകയും വിശ്വവിഖ്യാതമായ ചിന്തിപ്പിക്കുകയും ചെയ്യുന്ന മാസ്മരിക എഴുത്തുകാരനാണ് ബഷീര്‍. പച്ചയായ മനുഷ്യന്റെ യഥാര്‍ത ജീവിത പ്രശ്‌നങ്ങളായിരുന്നു ബഷീറിന്റെ കഥകളില്‍ ഭൂരിഭാഗവും.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ വിട വാങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഓരോ മലയാളികളുടെയും മനസില്‍ സാഹിത്യത്തിന്റെ സുല്‍ത്താനായി ഇന്നും ജീവിക്കുന്നു.

Exit mobile version