തലസ്ഥാനത്ത് വീണ്ടും വന്‍ ലഹരി വേട്ട; 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടയം സ്വദേശി പിടിയില്‍

എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്റെ രഹസ്യ അറയില്‍ കൊണ്ടുവന്ന ലഹരിവസ്തു എക്‌സൈസ് പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. 20 കോടി രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്റെ രഹസ്യ അറയില്‍ കൊണ്ടുവന്ന ലഹരിവസ്തു എക്‌സൈസ് പിടികൂടിയത്.

തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കോട്ടയം നീണ്ടു സ്വദേശി ജോര്‍ജ്ജ് കുട്ടിയാണ് ഹാഷിഷ് ഓയിലുമായെത്തിയത്. കാറിന്റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം വാഴമുട്ടത്ത് വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുഴല്‍പ്പണം, ലഹരി മരുന്ന് കടത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ലഹരി മാഫിയക്കിടയില്‍ ജികെ എന്ന് അറിയിപ്പെടുന്ന ജോര്‍ജ്ജ് കുട്ടി.

Exit mobile version