മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന് യുവാക്കള്‍…? സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു!

2017 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയ രണ്ട് പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുനരാരംഭിക്കുന്നു. മിഷേല്‍ ഷാജിയെ പിന്തുടര്‍ന്നുവെന്ന് കരുതുന്ന ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ക്ക് നേരെയാണ് അന്വേഷണം നടക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരസ്യം നല്‍കിയിട്ടുണ്ട്.

2017 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയ രണ്ട് പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ഇതേ ദിവസമാണ് കൊച്ചിയിലെ ഹോസ്റ്റലില്‍നിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. ആറാം തീയതി മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍.

എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് മിഷേലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നടന്ന അന്വേഷണത്തില്‍ വിട്ടുപോയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ യുവാക്കളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

Exit mobile version