തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ല, പ്രക്ഷോഭം ശക്തമാക്കണം; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നിലപാട് കടുപ്പിച്ച് വിഎസ് അച്യുതാനന്ദന്‍

വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചതാണ്.

VS Achuthananthan | Bignewslive

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്ന ആവശ്യവുമായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അതേസമയം സ്വകാര്യവത്ക്കരണത്തിനെതിരെ വിമാനത്താവളത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം 200 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.

വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചതാണ്. അദാനിയോട് സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകരുതെന്നെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനായി കേന്ദ്രം നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളു. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തിക്കൊണ്ട് പോവുകയും എളുപ്പമാകില്ലെന്നും വിഎസ് വ്യക്തമാക്കി.

Exit mobile version