‘ ഇന്ന് കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്! കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങള്‍; വിമര്‍ശനവുമായി ശാരദക്കുട്ടി

ഫേസ്ബുക്കിലൂടെയാണ് സംഭവത്തെ അപലപിച്ച് ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.

മാവേലിക്കര: മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സംഭവത്തെ അപലപിച്ച് ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ന് കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്. വലിയ വികാസമാണത്. കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. പെണ്ണു’ശരി’യല്ലെങ്കില്‍ വീടും കത്തും നാടും കത്തും. റോഡും കത്തും. ശരിയാകേണ്ടതെങ്ങനെയെന്നറിയാതെ ഉഴറിപ്പായുന്ന പെണ്‍ജന്മങ്ങളേ നമ്മുടെയൊക്കെ ശരീരത്തില്‍ നിന്നു പടരുന്ന തീ ഒന്നു തന്നെ. അതിലാണീ നാട് കത്തിച്ചാമ്പലാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

പ്രണയമോ സൗഹൃദമോ ദാമ്പത്യമോ എന്തുമായിക്കൊള്ളട്ടെ അതു തകര്‍ന്നാല്‍ ബ്ലാക്മെയിലിങിനോ ഇമോഷനല്‍ ബ്ലാക് മെയിലിങിനോ നിന്നു കൊടുക്കരുതെന്നും ഭയന്നു വീഴരുതെന്നും പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാന്‍ വീട്ടുകാരും പൊതുസമൂഹവും തയ്യാറാകണമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version