സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അമ്മമാര്‍ ഉപേക്ഷിച്ചത് 187 കുട്ടികളെ; മന്ത്രി കെകെ ഷൈലജ

വളര്‍ത്താനാക്കാത്ത സാഹചര്യത്തിലാണ് കുട്ടികളെ ഉപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. 187 കുട്ടികളില്‍ 95 ആണ്‍കുട്ടികളും 92പേര്‍ പെണ്‍കുട്ടികളുമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്.

കെജെ മാക്സി എല്‍എഎയുടെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. 2015 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ 77 കുട്ടികളെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചതായും, 1200 ദമ്പതിമാര്‍ കുട്ടികളെ ദത്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വളര്‍ത്താനാക്കാത്ത സാഹചര്യത്തിലാണ് കുട്ടികളെ ഉപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. 187 കുട്ടികളില്‍ 95 ആണ്‍കുട്ടികളും 92പേര്‍ പെണ്‍കുട്ടികളുമാണ്.

Exit mobile version