വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്; 9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളില്‍ ഖരമാലിന്യ പ്ലാന്റ്ുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ആണ് അറിയിച്ചത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്.

തിരുവനന്തപുരം പെരിങ്ങമല, കൊച്ചി ബ്രഹ്മപുരം, കൊല്ലം കൂരീപുഴ, ഇടുക്കി മൂന്നാര്‍ , മലപ്പുറം പാണക്കാട്,പാലക്കാട് കഞ്ചിക്കോട് , കോഴിക്കോട് ഞെളിയം പറമ്പ്, തൃശൂര്‍ ലാലൂര്‍, കണ്ണൂര്‍ ചേലാറ എന്നീ വിടങ്ങളിലാണ് പ്ലാന്റ് വരുന്നത്.

Exit mobile version