പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഏറെ നാളായി പ്രമേഹ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഏറെക്കാലം തൃശ്ശൂര്‍ പൂരത്തിന്റെ മേളപ്രമാണിയായിരുന്ന പരമേശ്വരമാര്‍ തിമിലയില്‍ വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു. 2007ല്‍ കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌ക്കാരവും 2010ല്‍ ഫെല്ലോഷിപ്പും നേടി. തിരുവമ്പാടി ദേവസ്വത്തിന്റെ ഗോള്‍ഡ് മെഡല്‍, വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്വര്‍ണ്ണപതക്കം തുടങ്ങി നിരവധി ബഹുമതികള്‍ പരമേശ്വരമാരാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Exit mobile version