പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു

പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പേട്ട പുളിനെയിലില്‍ അപകടം നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പേട്ട പുളിനെയിലില്‍ അപകടം നടന്നത്.

വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വിവിധയിടങ്ങള്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

Exit mobile version