അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ‘വായു’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

ഈ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദവും തുടര്‍ന്ന് വായു എന്ന പേരില്‍ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: അറബിക്കടലില്‍ തെക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായര്‍ രാവിലെയോടെയാണ് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

ഈ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദവും തുടര്‍ന്ന് വായു എന്ന പേരില്‍ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാത്രിയോടെ ന്യൂനമര്‍ദം തീവ്രത പ്രാപിക്കുന്നതു വരെ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version