പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം; ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് സ്വദേശി മുരളീധരന്‍ കെ(48) ആണ് മരിച്ചത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനം നടത്തുന്നതിനോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് സ്വദേശി മുരളീധരന്‍ കെ(48) ആണ് മരിച്ചത്.

ടൂറിസം വകുപ്പില്‍ ഡ്രൈവറാണ് മുരളീധരന്‍. സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version