നിപ ഭീതി ഒഴിയുന്നു; ചികിത്സയിലുള്ള യുവാവ് അമ്മയുമായി സംസാരിച്ചു

ഇന്റര്‍കോം വഴി യുവാവ് അമ്മയുമായി സംസാരിച്ചതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അറിയിച്ചു. മെഡിക്കല്‍ ബുള്ളറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കൊച്ചി: നിപ ബാധിച്ച ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. നേരത്തെ കുറഞ്ഞ പനി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മുന്‍പത്തേക്കാള്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്റര്‍കോം വഴി യുവാവ് അമ്മയുമായി സംസാരിച്ചതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അറിയിച്ചു. മെഡിക്കല്‍ ബുള്ളറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ ചികിത്സയേക്കുറിച്ച് തീരുമാനിക്കുന്നതിന് ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്നിരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

Exit mobile version