നരേന്ദ്ര മോഡി നാളെ കേരളത്തില്‍! ഗുരുവായൂരില്‍ ദര്‍ശനം നടത്തും; ശബരിമല ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുമെന്ന് ബിജെപി

രണ്ടാംതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോഡിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമാണ് നാളത്തേത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തില്‍. രണ്ടാംതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോഡിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമാണ് നാളത്തേത്.

കൊച്ചിയില്‍ എത്തുന്ന മോഡി രാവിലെ ഒന്‍പതരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ സന്ദര്‍ശത്തിന് ശേഷം പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ മൈതാനത്ത് പൊതു സമ്മേളനത്തില്‍ മോഡി പ്രസംഗിക്കും.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നാളെ കേരളത്തില്‍ എത്തുന്നുണ്ട്. തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്കു വരുന്നത്.

Exit mobile version