കോഴിക്കൂട് വൃത്തിയാക്കുന്നതിനിടെ യുവാവിന് കീരിയുടെ കടിയേറ്റു

ചെറുവത്തൂര്‍: കോഴിക്കൂട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവിന് കീരിയുടെ കടിയേറ്റു. കോഴിക്കൂടിന്റെ അടിത്തട്ടില്‍ നിന്നും മരകഷ്ണം എടുക്കുന്നതിനിടയിലാണ് കീരിയുടെ കടിയേറ്റത്. തെക്കേക്കാട് പടന്നയിലെ ഫര്‍ണീച്ചര്‍ തൊഴിലാളി ബാബുവിനാണ് കടിയേറ്റത്.

തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ കോഴിക്കൂട് അടിച്ച് വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു കീരിയുടെ കടിയേറ്റത്. കൈക്ക് പരിക്കേറ്റ ബാബുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version