‘നരേന്ദ്ര മോഡിയാണ് യഥാര്‍ത്ഥ വികസന നായകനെന്ന് എപി അബ്ദുള്ളക്കുട്ടി മനസിലാക്കി’; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: നരേന്ദ്രമോഡിയാണ് യഥാര്‍ഥ വികസന നായകനെന്ന് എപി അബ്ദുള്ളക്കുട്ടി മനസിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായ പ്രകടനം.

മോഡിയാണ് യഥാര്‍ഥ വികസന നായകനെന്ന് കരുതുന്നവര്‍ രണ്ട് മുന്നണികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ ബിജെപിയിലെടുക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ഇന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എപി അബ്ദുള്ള കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു

Exit mobile version