കോഴിക്കോട് വന്‍ സ്‌ഫോടകവസ്തു പിടികൂടി

390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളുമാണ് പോലീസ് പിടികൂടിയത്

കോഴിക്കോട്: കോഴിക്കോടില്‍ വന്‍ സ്‌ഫോടകവസ്തുകള്‍ കണ്ടെടുത്തു. തൊട്ടില്‍പാലത്തിന് അടുത്ത് കായക്കൊടിയിലാണ് വന്‍തോതില്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടിയത്. 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളുമാണ് പോലീസ് പിടികൂടിയത്. തുണ്ടിയില്‍ മഹമൂദ് എന്നായളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുകള്‍ പിടികൂടിയത്. ഇയാളെ തൊട്ടില്‍പാലം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version