മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്

മത്സ്യതൊഴിലാളികള്‍ അതിര്‍ത്തി ലംഘച്ച് മത്സ്യ ബന്ധനം നടത്തിയാല്‍ അയല്‍ രാജ്യങ്ങളുടെ കസ്റ്റഡിയില്‍ അകപ്പെട്ടേക്കാമെന്ന് കണക്കിലെടുത്താണ് അത്തരം മത്സ്യബന്ധനം കര്‍ശനമായി ഒഴിവാക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചത്

തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയുടെ സമീപ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയത്.

മത്സ്യതൊഴിലാളികള്‍ അതിര്‍ത്തി ലംഘച്ച് മത്സ്യ ബന്ധനം നടത്തിയാല്‍ അയല്‍ രാജ്യങ്ങളുടെ കസ്റ്റഡിയില്‍ അകപ്പെട്ടേക്കാമെന്ന് കണക്കിലെടുത്താണ് അത്തരം മത്സ്യബന്ധനം കര്‍ശനമായി ഒഴിവാക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചത്.

അതേസമയം മത്സ്യബന്ധനം നടത്തുമ്പോള്‍ ബോട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈവശം ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാകണമെന്നും അല്ലെങ്കില്‍ പിഴചുമത്തുമെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.

Exit mobile version