സംഘര്‍ഷം; താനൂരില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

മലപ്പുറം; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മലപ്പുറം താനൂരില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മലപ്പുറം താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധിത മേഘലയായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബിജെപി ആഹ്‌ളാദ പ്രകടനത്തിനിടെ താനൂര്‍ സ്വദേശി പ്രണവിന് കുത്തേറ്റിരുന്നു.
കൂടാതെ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടാവുകയും ഇതില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

സംഭവവുമായി ബന്ധപെട്ട് നാല് പേരെ താനൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബിജെപി പ്രവര്‍ത്തകരും രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് പിടിയിലായത്. താനൂര്‍ മേഖലയിലെ തുടര്‍ സംഘര്‍ത്തെ തുടര്‍ന്നാണ് നടപടി.

Exit mobile version