കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് ഞങ്ങള്‍, അര്‍ഹിച്ച അംഗീകാരം ഒടുവില്‍ തേടിയെത്തി; സമര്‍പ്പിത ജീവിതം തുറന്ന് പറഞ്ഞ് മുരളീധരന്റെ ഭാര്യ

ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറയുന്നു.

കോഴിക്കോട്: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രതികരണം അറിയിച്ച് ഭാര്യ ജയശ്രീ. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്ന് ഈ മന്ത്രി സ്ഥാനമെന്ന് ജയശ്രീ പറയുന്നു. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചിരുന്നുവെന്നും അവര്‍ തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറയുന്നു. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനുമെന്നും അവര്‍ തുറന്ന് പറഞ്ഞു. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ച് പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപാലത്തെ മുരളീധരന്റെ ഭാര്യയുടെ ഓഫീസിലേയ്ക്ക്
സന്ദര്‍ശകരുടെ ഒഴുക്കാണ്. എല്ലാവരെയും ജയശ്രീ മധുരം കൊടുത്തു സ്വീകരിക്കുകയും ചെയ്തു. അര്‍ഹിച്ച അംഗീകാരമാണ് തേടിയെത്തതിയത് എന്നായിരുന്നു സഹോദരിയുടെയും ഭര്‍ത്താവിന്റെയും പ്രതികരണം.

മന്ത്രി സ്ഥാനം ലഭ്യമായതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരണമാണെന്ന് വി മുരളീധരന്‍ പ്രതികരിച്ചിരുന്നു. നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോഡി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോഡി ടീമിന്റെ ഭാഗമാകാനുള്ള ക്ഷണം. ഗൗരവത്തോടെ ഉത്തരവാദിത്വം നിറവേറ്റുമെന്നും മുരളീധരന്‍ പറയുന്നു.

Exit mobile version