വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു

ഒടിയന്‍ ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട് വീട്ടില്‍ ബിജു( 35) നാണ് വെട്ടേറ്റത്. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയാണ് ബിജു അനുഭവിച്ചത്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. ഒടിയന്‍ ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട് വീട്ടില്‍ ബിജു( 35) നാണ് വെട്ടേറ്റത്. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയാണ് ബിജു അനുഭവിച്ചത്.

ഐമുറി കൂടാലപ്പാട് വച്ച് ബൈക്കില്‍ പോകുന്ന വഴിയില്‍ ഒരു സംഘം ആളുകള്‍ ബിജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നടന്നത്. ആക്രമണത്തില്‍ ഇയാളുടെ കാലിനും കൈക്കും പരിക്കേറ്റു.v ഇരുട്ടായതിനാല്‍ പ്രതികളെ കണ്ടെത്താനായില്ല.

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കൂടാതെ രാത്രിയില്‍ അയല്‍വാസികളുടെ വീടുകളില്‍ കയറി ഒളിഞ്ഞുനോക്കുകയും അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നതാണ് ബിജുവിന്റെ പതിവ് ജോലി. നിരവധി കേസുകളില്‍ പ്രതിയാണ് ബിജു.

Exit mobile version