തിരക്കേറിയ റോഡില്‍ ‘തൊട്ടുരുമി’ പറന്ന് കെഎസ്ആര്‍ടിസിയും ടിപ്പര്‍ ട്രക്കും; വൈറലായി വീഡിയോ

ലക്ഷ്യം മാത്രം വെച്ച് റോഡിലൂടെ പായുന്നവരില്‍ ഒന്നാമതാണ് ടിപ്പര്‍ ലോറി, സ്വകാര്യ ബസുകളും പിന്നില്ല.

കൊച്ചി: പലപ്പോഴും റോഡില്‍ മത്സരയോട്ടമാണ് നടക്കുന്നത്. ഒരു നിമിഷം പോലും ക്ഷമിക്കാന്‍ നാം തയ്യാറാവുകയില്ല. ചീറി പായുകയാണ് ചെയ്യുന്നത്. ഒരു ചെറിയ ഗ്യാപ്പ് കണ്ടാല്‍ അവിടെ വണ്ടി കയറ്റി ആദ്യം എത്താനുള്ള പ്രവണത പതിവായി കണ്ടു വരുന്നുണ്ട്. ചിലതെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തിലൊരു ചീറിപാച്ചില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ലക്ഷ്യം മാത്രം വെച്ച് റോഡിലൂടെ പായുന്നവരില്‍ ഒന്നാമതാണ് ടിപ്പര്‍ ലോറി, സ്വകാര്യ ബസുകളും പിന്നില്ല. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയിലെ താരവും ടിപ്പര്‍ ട്രക്ക് തന്നെ. പക്ഷേ ഏറ്റമുട്ടിയതാകട്ടെ നമ്മുടെ സ്വന്തം ആനവണ്ടിയോടും. ഇതോടെ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. തിരക്കേിയ നഗരത്തിലൂടെ പോകുന്ന കെഎസ്ആര്‍ടിസിയെ മറികടക്കാനാണ് ടിപ്പര്‍ ട്രക്ക് ശ്രമം നടത്തിയത്. എന്നാല്‍ കെഎസ്ആര്‍ടിസിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

ഇരു വണ്ടികളേയും പിന്തുടര്‍ന്ന യുവാക്കളാണ് ഈ ഉദ്വേഗഭരിതമായ രംഗം പകര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ലോറിയും ആനവണ്ടിയും ഇഞ്ചോടിഞ്ച് വരുന്നതും കാണാം. സംഭവത്തില്‍ കെഎസ്ആര്‍ടിസിയെ അനുകൂലിച്ചാണ് ഭൂരിഭാഗം പേരും എത്തിയത്. ഒന്നു ക്ഷമിച്ചാല്‍ എന്താണെന്നാണ് ടിപ്പര്‍ ട്രക്കിന്റെ ഡ്രൈവറോട് ആളുകള്‍ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിലെയും വിമര്‍ശനവും ടിപ്പര്‍ക്ക് നേരെയാണ്. സംഭവം ഏതായാലും വന്‍ ചര്‍ച്ചയായി മുന്നേറുന്നുണ്ട്.

Exit mobile version