കര്‍ണാടകത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കൊച്ചിക്കാരന്‍! അഭിമാനം

എന്‍ജിനീയറിങ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.

ബംഗളൂരു: കര്‍ണാടകത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി മലയാളി വിദ്യാര്‍ത്ഥി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിന്‍ ബിജുവാണ് ഒന്നാം റാങ്ക് എന്ന നേട്ടം സ്വന്തമാക്കിയത്.

എന്‍ജിനീയറിങ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. ഫാര്‍മസി വിഭാഗത്തില്‍ രണ്ടാം റാങ്കും ജെഫിന്‍ ബിജുവിനാണ്. ജിഇ ഹെല്‍ത്ത്കെയര്‍ ഉദ്യോഗസ്ഥന്‍ തൃപ്പൂണിത്തുറ കറുകപ്പള്ളിയില്‍ ബിജു ജോസഫിന്റെയും മാള വടക്കന്‍ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്.

ബംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജെഫിന്‍. പൊതുപ്രവേശനപ്പരീക്ഷയില്‍ 180-ല്‍ 174 മാര്‍ക്കാണ് ജെഫിന്‍ നേടിയത്. സിബിഎസ്ഇ 12-ാംതരം പരീക്ഷയിലും ജെഫിന്‍ ബിജു കര്‍ണാടകയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു.

Exit mobile version