ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; തോല്‍വി അതിനൊരു തടസ്സമല്ല! കുമ്മനം രാജശേഖരന്‍

എന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇവിടെയും നേരിടേണ്ടി വന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നേരിട്ടത് വന്‍ പരാജയമായിരുന്നു. ബിജെപി കേരളത്തില്‍ ഒരു സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. എന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇവിടെയും നേരിടേണ്ടി വന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുമ്മനം. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാകുമെന്ന വാഗ്ദാനം ലംഘിക്കില്ലെന്നും തന്റെ തോല്‍വി നാടിന്റെ പുരോഗതിക്ക് തടസ്സമാകില്ലെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. വിജയിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

Exit mobile version