കാസര്‍കോട് പിടിച്ചെടുത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് ; പൊരിഞ്ഞപോരാട്ടം നടക്കുന്ന കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന് മികച്ച വിജയം കൈവരിച്ച് കൊണ്ടിരിക്കുകയാണ് 214961 വോട്ടുകള്‍ കടന്നു. അതേസമയം രവീശ തന്ത്രി 97579. കെപി സതീഷ് ചന്ദ്രന്‍ 198716 വോട്ടുകള്‍. കാസര്‍കോട് നിയോജകമണ്ഡലം ഇത്തവണ യുഡിഎഫ് നേട്ടം കൈവരിക്കാന്‍ സാധ്യത കൂടുതലാണ്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കാസര്‍കോട് പാര്‍ലമെന്റെ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിട്ടുണ്ട്. വിധിയറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് വലിയ വലിയ രീതിയിലുള്ള ആല്‍ക്കൂട്ടം എത്തിയിട്ടുണ്ട്.

Exit mobile version