സ്വര്‍ണ്ണക്കടത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി

നെടുമ്പാശേരി: കൊച്ചി ഒരു കൊച്ചല്ല എന്ന് തെളിയിച്ചികൊണ്ടിരിക്കുകയാണ് ദിനം പ്രതി വരുന്ന ഓരോ വാര്‍ത്തകളും. ഇതില്‍ കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഒട്ടും പിന്നിലല്ല. കള്ളക്കടത്തുകാര്‍ക്കിടയില്‍ ഈ എയര്‍പോര്‍ട്ടിനുള്ള സ്ഥാനവും വളരെ വലുതാണ്. കള്ളക്കടത്ത് തടയണ്ട ഉദ്യോഗസ്ഥര്‍ തന്നെ ഇതില്‍ പങ്കാളികള്‍ ആവുന്നതാണ് കള്ളക്കടത്തുക്കാരുടെ പ്രത്സാഹനവും.

സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നവരില്‍ ചില കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ മുതല്‍ ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍മാര്‍ വരെ പങ്കാളികളാണ്. ഒന്നര മാസം മുമ്പാണ് മൂന്ന് കിലോ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസിലെ ഒരു ഇന്‍സ്പെക്ടര്‍ പിടിയിലായത്. കഴിഞ്ഞദിവസം മൂന്നേകാല്‍ കിലോ സ്വര്‍ണം കൈമാറുന്നതിനിടെ ഗ്രൗണ്ട് ഹാന്റലിംഗ് ബി ഡബ്‌ളിയു എഫ് എസിലെ സൂപ്പര്‍വൈസര്‍ പിടിയിലായത് കള്ളക്കടത്തുകാരുമായുള്ള അവിഹിത കൂട്ടുകെട്ടിന് തെളിവാണ്.

സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിന് നേരത്തെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഹെഡ് ഹവില്‍ദാറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഒന്ന് കണ്ണടച്ചാല്‍ ലക്ഷങ്ങള്‍ കൈയിലിരിക്കുമെന്നതിനാല്‍ കസ്റ്റംസ് ഉദ്യേഗസ്ഥര്‍ പോലും പ്രലോഭനങ്ങളില്‍ വീഴുകയാണ്. 2013ല്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് ഇവിടെ കസ്റ്റംസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങിയിരുന്നു. കടത്തിക്കൊണ്ടു വരുമ്പോള്‍ പിടിവീണാലും ജാമ്യം കിട്ടുന്ന കുറ്റമായതിനാലാണ് കള്ളക്കടത്ത് വന്‍തോതില്‍ വര്‍ദ്ധിക്കുന്നത്. പിടിച്ചെടുത്ത സ്വര്‍ണം നഷ്ടപ്പെടുമെന്ന് മാത്രമേയുള്ളു. കള്ളക്കടത്തില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ജോലിയോട് ആത്മാര്‍ത്ഥതയുള്ളവരാണ്.

Exit mobile version