രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച് എംടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട് മുനിസിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ നല്‍കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിക്കാന്‍ നീക്കമില്ലാത്തതിനെ തുടര്‍ന്നാണ് തിരക്കഥ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് എംടി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍, അദ്ദേഹം മാനേജിങ് ഡയറക്ടറായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവര്‍ക്കെതിരെയാണ് എംടി ഹര്‍ജി നല്‍കിയിട്ടുള്ളത്. അഡ്വ. കെബി ശിവരാമകൃഷ്ണന്‍ മുഖേനയാണ് എംടി കോടതിയിലെത്തിയത്.

കേസ് ആര്‍ബിട്രേറ്റര്‍ മുഖേന തീര്‍പ്പുകല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ അപേക്ഷ നല്‍കിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ടാമൂഴം വലിയ പ്രോജക്ടായതിനാലാണ് സമയമെടുക്കുന്നതെന്നാണ് ശ്രീകുമാര്‍ മേനോന്റെ നിലപാട്.

Exit mobile version