മികച്ച നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍; പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മികച്ച നേട്ടവുമായാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നോട്ട് പോവുന്നത്. പ്രവേശനത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതാണ് ഈ നേട്ടത്തിന് കാരണം. ഇതോടെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികളാണ് വിജയം കണ്ടത്.

കഴിഞ്ഞ അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്തൊട്ടാകെ എഴുപതിനായിരത്തിലധികം കുട്ടികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. മാനദണ്ഡം പാലിക്കാതെ ആരംഭിച്ച പല സിബിഎസ്ഇ സ്‌കൂളുകളും അടച്ച് പൂട്ടല്‍ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നേറുന്നത്.

ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകള്‍ വിജയശതമാനത്തിലും പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും മികച്ച നേട്ടമാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ മുന്നേറ്റം.

Exit mobile version