വയനാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിനയായി വേനല്‍ മഴ

വയനാട്: വയനാട്ടിലെ സൂര്യകാന്തി കര്‍ഷകരെ ചതിച്ച് വേനല്‍ മഴ. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയിറക്കിയിരുന്നത്. പലരും ഒരേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. എന്നാല്‍ വേനല്‍ മഴ ശക്തമായതോടെ പാടങ്ങളില്‍ വെള്ളം കെട്ടിനിന്നു വിളകള്‍ മൂപ്പെത്താതെ നശിക്കുകയാണ.് വിത്തുകള്‍ മൂപ്പെത്തിയാല്‍ മാത്രമെ ഇവ വിളവെടുത്ത് വരുമാനമുണ്ടാക്കാനാകൂ. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിളവെടുക്കേണ്ടിയിരുന്നത്.

നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കരയില്‍ മാത്തൂര്‍ക്കുളങ്ങര സുനില്‍ അരയേക്കറിലാണ് സൂര്യകാന്തി കൃഷിയിറക്കിയത്. സാധാരണ മൂന്നുമാസം കൊണ്ട് വിത്തുകള്‍ പാകമാകും. നിലവില്‍ 40 രൂപവരെയാണ് കിലോക്ക് പൂവിന് ലഭിക്കുന്നത്.

ഒരു കിലോ വിത്ത് സംസ്‌കരിച്ചാല്‍ 400 മില്ലി ലിറ്റര്‍ എണ്ണ ലഭിക്കും. കര്‍ണാടകയാണ് സൂര്യകാന്തിയുടെ വിപണി. മുമ്പ് കര്‍ണാടകയിലെ കര്‍ഷകര്‍ കൈയ്യടക്കിയിരുന്ന സൂര്യകാന്തി കൃഷി ഇപ്പോള്‍ വയനാടന്‍ പാടങ്ങളിലും തുടങ്ങിയിട്ടുണ്ട്.

Exit mobile version