കെഎംസിടി ആയുര്‍വേദ കോളജിലെ സമരം അവസാനിച്ചു

തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്

മുക്കം: കഴിഞ്ഞ അഞ്ച് ദിവസമായി കെഎംസിടി ആയുര്‍വേദ കോളജില്‍ നടക്കുന്ന സമരം അവസാനിച്ചു. തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

അതേസമയം മുടങ്ങിപ്പോയ പരീക്ഷകള്‍ ഉടന്‍ നടത്താനും രാജി സന്നദ്ധത അറിയിച്ച മുഴുവന്‍ അദ്ധ്യാപകരേയും തിരിച്ചെടുക്കാനും കോളേജില്‍ പിടിഎ കമ്മറ്റി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

Exit mobile version