തൃപ്തി ദേശായി ശബരിമലയിലേക്ക്…സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കും

ന്യൂഡല്‍ഹി : മണ്ഡല പൂജകള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി പറഞ്ഞു. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമല മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുക. നേരത്തെ മുംബൈയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പോരാട്ടം നടത്തി വിജയം കണ്ട ഭൂമാതാ ബ്രിഗേഡിന്റെ നേതാവാണ് തൃപ്തി.

ഇപ്പോള്‍ ബിജെപി അവിടെ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയാല്‍ അത് അവര്‍ക്ക് സുവര്‍ണ്ണാവസരം നല്‍കുമെന്നും വേണ്ടത്ര സുരക്ഷ നല്‍കി സ്ത്രീകള്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുകയാണെങ്കില്‍ സിപിഎമ്മിനും അത് സുവര്‍ണ്ണാവസരമായിരിക്കുമെന്നും അവര്‍ തൃപ്തി ദേശായി പറഞ്ഞു.

Exit mobile version