പൊന്‍കുന്നത്ത് നിയന്ത്രണം വിട്ട കാര്‍ ജീപ്പിലിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്ക് വരുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു

പാല: പാലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലാ പൊന്‍കുന്നം അത്തിക്കലിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി ജെയ്സണും മറ്റൊരു യുവാവിനുമാണ് പരിക്കേറ്റത്.

പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്ക് വരുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു, സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന ജെയ്സണും, കാര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version