ശോഭ സിറ്റിയ്ക്ക് മുന്നിലുള്ള ഗതാഗത തടസത്തില്‍ വലഞ്ഞ് ജനങ്ങള്‍

തൃശൂരിലെ പ്രധാന ആശുപത്രികളായ വെസ്റ്റ് ഫോര്‍ട്ട്, അശ്വിനി,ദയ, അമല എന്നിവയിലേക്ക് പോകേണ്ടത് ഈ റോഡു വഴിയാണ്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയേയും മലപ്പുറം ജില്ലയേയും കൂട്ടിമുട്ടിക്കുന്ന ശോഭാ സിറ്റിയ്ക്ക് മുന്‍വശത്തെ ഗതാഗത കുരുക്കില്‍ വലയുകയാണ് ജനങ്ങള്‍. തൃശൂരിലെ പ്രധാന ആശുപത്രികളായ വെസ്റ്റ് ഫോര്‍ട്ട്, അശ്വിനി,ദയ, അമല എന്നിവയിലേക്ക് പോകേണ്ടത് ഈ റോഡു വഴിയാണ്. കൂടാതെ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

ശോഭ മാള്‍ വന്നതിന് ശേഷമാണ് ഈ റൂട്ടില്‍ ബ്ലോക്ക് ഇത്രയ്ക്കും രൂക്ഷമായതെന്ന് ജനങ്ങള്‍ പറയുന്നു. ഗതാഗത തടസം മൂലം ആംബുലന്‍സുകള്‍ക്ക് പോലും ഇവിടെ കുറച്ച് സമയം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. ബസുകള്‍ ബസ്റ്റോപ്പിലല്ലാതെ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു.

ഒഴിവ് ദിവസങ്ങളിലാണ് ഇവിടെ കൂടുതല്‍ ബ്ലോക്ക് ഉണ്ടാകുന്നത്. ശോഭ മാളിലേക്ക് വരുന്ന ആളുകളാണ് ഇത്തരത്തിലുള്ള ബ്ലോക്കുകള്‍ ഉണ്ടാകാന്‍ പ്രധാന കാരണമെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. രണ്ടു വരിപ്പാത പെട്ടെന്ന് ഒരു വരിപ്പാതയാകുന്നതാണ് ഗതാഗത തടസത്തിന്റെ മറ്റൊരു കാരണം. ഇത്രയും നാല്‍ മേല്‍പ്പാലം വരുമെന്നായിരുന്നു ആളുകളുടെ പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ വരാന്‍ പോകുന്ന പാലം ഗതാഗത തടസം പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കില്ല. ഏകദേശം റോഡിന് വീതി കൂട്ടുന്നതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ പണി നടന്നു കൊണ്ടിരിക്കുന്നത്.

Exit mobile version