12 മണിക്കൂര്‍ തുടര്‍ച്ചയായി പാടി; കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രിയ പാടി നേടിയത് 3,16,000 രൂപ! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കെവിന് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് പ്രിയ പാടിയത്.

വരാപ്പുഴ: ഓരോ അസുഖങ്ങള്‍ പിടിപ്പെട്ട് സ്വപ്‌നങ്ങളും മറ്റും തകര്‍ന്ന് ജീവിക്കുന്നവര്‍ക്ക് സഹായമാണ് പ്രിയ. ചങ്ക് പൊട്ടി പാടി പണം സമ്പാദിച്ച് നിരവധി പേര്‍ക്കാണ് പ്രിയ താങ്ങായിട്ടുള്ളത്. ഇപ്പോള്‍ പത്തുവയസുകാരന്‍ കെവിന് വേണ്ടിയാണ് പ്രിയ മൈക്കുമായി ഇറങ്ങിയത്. കെവിന് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് പ്രിയ പാടിയത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ച്ചയായി 12 മണിക്കൂര്‍ ആണ് പ്രിയ പാടിയത്. അതിലൂടെ നേടിയതാകട്ടെ 3,16,000 രൂപയും. ചങ്ക് പൊട്ടി പാടി കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രിയ നടത്തിയ ശ്രമങ്ങളെ വാഴ്ത്തി സോഷ്യല്‍മീഡിയയും രംഗത്തുണ്ട്. കെവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതുവരെ തന്റെ ശ്രമം തുടരുമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

കെവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ജന്മനാടായ കോട്ടുവള്ളിയില്‍ ശനിയാഴ്ച സാന്ത്വന കലാസംഗമം സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ രാത്രി 10 വരെയാണ് പരിപാടി നടക്കുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ ഒക്കെ പരിപാടിയില്‍ പങ്കാളികളാകും. കോട്ടുവള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിനു സമീപമാണ് പരിപാടി നടക്കുന്നത്.

Exit mobile version