ശബരിമല; സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റശ്രമം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീര്‍ത്ഥാടകരുടെ പ്രതിഷേധം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. ഇന്ന് രാവിലെ ശബരിമല നടപ്പന്തലില്‍ തീര്‍ത്ഥാടകര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.

സന്നിധാനത്ത് 2 സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോളായിരുന്നു പ്രതിഷേധം. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് വ്യക്തമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയിരുന്നു.

Exit mobile version