പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അതുല്യ. പരീക്ഷാ ഫലം വന്ന ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റിച്ചിറ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുകയായിരുന്നു

കൊച്ചി: പറവൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ തോറ്റതിനാണ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ബാബുരാജ് റീന ദമ്പതികയുടെ മകള്‍ അതുല്യയാണ് മരിച്ചത്. പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അതുല്യ. പരീക്ഷാ ഫലം വന്ന ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റിച്ചിറ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുകയായിരുന്നു.

പ്ലസ് വണ്ണില്‍ നല്ല മാര്‍ക്ക് നേടിയിരുന്ന അതുല്യ സമീപകാലത്താണ് പഠനത്തില്‍ പിന്നോട്ടു പോയതെന്ന് അധ്യാപകര്‍ പറയുന്നു. അതുല്യയുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടി വേറെ കല്യാണം കഴിച്ചിരുന്നു. ഇരുവര്‍ക്കുമൊപ്പം മാറിമാറിനിന്നാണ് അതുല്യ താമസിച്ചിരുന്നത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version