ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്; കളക്ടര്‍ക്ക് പരാതി നല്‍കി

ഇടുക്കി: ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. ഇടുക്കി ഉടുംമ്പന്‍ചോല മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് പരാതി നല്‍കി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നയാള്‍ കൃത്രിമമായി വോട്ടര്‍ ഐഡിയുണ്ടാക്കി ഉടുമ്പന്‍ചോലയിലെ 66, 69 ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റെമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തിരുന്നെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു.കള്ളവോട്ട് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version