ദുരൂഹ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലെത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. വര്‍ക്കലയില്‍ നിന്ന് നാഗര്‍കോവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍. ബസ് ടെര്‍മിനലിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലായത്.

തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലെത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. വര്‍ക്കലയില്‍ നിന്ന് നാഗര്‍കോവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ കൈവശം വ്യക്തമായ രേഖകള്‍ ഉണ്ടായിരുന്നില്ല.

കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും പോലീസും തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഇയാള്‍ ശ്രീലങ്കന്‍ ഭാഷ മാത്രമാണ് സംസാരിക്കുന്നത്.

പോലീസിന്റെ ചോദ്യം ചെയ്‌ലില്‍ ഇയാള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. പോലീസിന് ശ്രീലങ്കന്‍ ഭാഷ അറിയാത്ത് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയെയും മറ്റ് വിഭാഗങ്ങളെയും സംസ്ഥാന പോലീസ് വിവരം കൈമാറിയിട്ടുണ്ട്.

Exit mobile version