ന്യൂഡല്‍ഹി: സംസ്ഥാനത്ത് കള്ളവോട്ട് പുതിയ അനുഭവമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു. താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.
ഇത്തവണ സിപിഎം സംഘടിതമായി കള്ള വോട്ട് ചെയ്തു. അതുകൊണ്ടാണ് 20 ല്‍ 18 സീറ്റ് കിട്ടുമെന്ന് കോടിയേരി ഉറപ്പിച്ചു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും അന്വേഷിക്കണം. കള്ളവോട്ട് രാഷ്ട്രീയം അവസാനിപ്പിക്കണം.
തന്റെ അനുഭവത്തില്‍ ലീഗിന് കള്ളവോട്ട് ചെയ്ത ചരിത്രമില്ല. കേരളത്തിലെ കള്ളവോട്ടില്‍ നീതി കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതി വരെ കെപിസിസി പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
