ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നു; 2000 പോലീസുകാരെ വിന്യസിക്കും

100 വനിതാപൊലീസും 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും

പത്തനംതിട്ട: ചിത്തിര ആട്ടത്തിനായി നടതുറക്കുന്ന ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്. സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. രണ്ടായിരത്തി മുന്നൂറ് പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

100 വനിതാപൊലീസും 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിജിപി എസ് ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും.

സന്നിധാനം, മരക്കൂട്ടം മേഖലകളുടെ നിയന്ത്രണം ഐജി എംആര്‍ .അജിത് കുമാറിനായിരിക്കും. ഐജി അശോക് യാദവ് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മേല്‍നോട്ടം വഹിക്കും

ചിത്തിര ആട്ട പൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഭക്തരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടൂ. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.

Exit mobile version