കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ജി രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരന്‍ പിള്ള

കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു

തിരുവനന്തപുരം: മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും കെപിസിസി നിര്‍വ്വാഹകസമിതി അംഗവുമായിരുന്ന ജി രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിന് കെപിസിസി ജി രാമന്‍ നായരെ സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജി രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും രാമന്‍ നായര്‍ പരിഹസിച്ചു.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കിയിട്ടുണ്ട്.

അതെസമയം ബിജെപിയിലേക്ക് വരാന്‍ കൂടുതല്‍ കെപിസിസി ഭാരവാഹികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version