ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കും; എ പത്മകുമാര്‍

കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും എ പത്മകുമാര്‍ പറഞ്ഞു.

പത്തനംതിട്ട: ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും എ പത്മകുമാര്‍ പറഞ്ഞു.

കേരളത്തിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. അതിരാവിലെ മുതല്‍ തന്നെ വിവിധ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

Exit mobile version